രാഹുല്‍ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചു: സ്മൃതി ഇറാനി

Monday 18 January 2016 4:54 pm IST

അമേഠി: അമേതിയിലെ ജനങ്ങളെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വഞ്ചിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യാതൊരു വികസന പ്രവര്‍ത്തനവും എംപിയെന്ന നിലയില്‍ മണ്ഡലത്തിനായി രാഹുല്‍ ചെയ്യുന്നില്ല. രണ്ടുദിവസത്തെ അമേഠി സന്ദര്‍ശനത്തിനെത്തിയ സ്മൃതി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. പദ്ധതികളുടെ പേരില്‍ തറക്കല്ലുകള്‍ ഇടുന്നുണ്ട്. എന്നാല്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് നടക്കുന്ന കാര്യമാണിത്. സൈക്കില്‍ നിര്‍മ്മാണ കമ്പനിക്കായി ഏറ്റെടുത്ത ഭൂമി രാജീവ് ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കോടതി ഈ ഭൂമി ഉത്തര്‍ പ്രദേശ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറാന്‍ ഉത്തരവിടുകയും ചെയ്തു. ആവശ്യമെങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സ്മൃതി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ 980 ഗ്രാമങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വയംസംരംഭകത്വ പരിശീലനം നല്‍കുമെന്നും ഇറാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.