ചേര്‍ത്തല: ജപ്പാന് കുടിവെള്ളം എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനും മുടക്കം കൂടാതെ വെള്ളം ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. രാത്രികാല പമ്പിങ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, തുറവൂര്‍ പഞ്ചായത്തിന്റെ തീരമേഖലകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുക, ദേശീയപാതയില്‍ തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള പാലങ്ങളിലെ വിടവുകള്‍ അടയ്ക്കുക, മിനി സിവില്‍ സ്റ്റേഷന് പരിസരത്തെ മാലിന്യ നിക്ഷേപം തടയുക, പൊതു ശൗചാലയങ്ങള്‍ ശുചീകരിക്കുക, താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഗാന്ധി ബസാര്‍ ഷോപ്പിങ് കോംപ്ലക്സിലെ അനധികൃത പാര്‍ക്കിങ് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. നഗരസഭ ചെയര്മാന് ഐസക് മാടവന അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.ബി. ഷിബുകുമാര്‍, സൂര്യദാസ്, ജോമി ചെറിയാന്, ജോര്‍ജ് ജോസഫ്, പി.എസ്. ഗോപിനാഥപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: