ബ്ലൈന്‍ഡ് ക്രിക്കറ്റ്: ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

Monday 18 January 2016 8:34 pm IST

കൊച്ചി: ബ്ലൈന്‍ഡ് പ്രഥമ ട്വന്റി 20 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 179 റണ്‍സിനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ പ്രകാശ് ജെറെമിയയുടെയും അജയ് റെഡ്ഡിയുടെയും സെഞ്ചുറി മികവില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 278 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 9 ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പ്രകാശ് 72 പന്തില്‍ 144 റണ്‍സും നായകന്‍ കൂടിയായ അജയ് റെഡ്ഢി 53 പന്തില്‍ 105 റണ്‍സും നേടി. ഇരുവരും 17 ബൗണ്ടറികള്‍ വീതം നേടി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങ്ങിലും തിളങ്ങിയ പ്രകാശ് ജെറമിയയാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ട് വിക്കറ്റ് വീഴ്്ത്തിയ അജയ് റെഡ്ഡി ബെസ്റ്റ് പെര്‍ഫോര്‍മറായും തെരഞ്ഞെടുത്തു. പകുതി കാഴ്ചയുള്ള ബി ത്രീ കാറ്റഗറിയിലെ താരമാണ് പ്രകാശ്. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ നേപ്പാളിനെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍: നേപ്പാള്‍ 18.1 ഓവറില്‍ 85 റണ്‍സിന് എല്ലാവരും പുറത്ത്. പാക്കിസ്ഥാന്‍ 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ രാവിലെ 9.30ന് ശ്രീലങ്ക ബംഗ്ലാദേശിനെയും ഉച്ചക്ക് 1.30ന് ഇന്ത്യ നേപ്പാളിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.