ആലുവ: പതിനഞ്ചാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എച്ച്എന്‍സി ഓഫ് കൊമേഴ്സ്, സോലാപൂര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊല്ലം എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് സോലാപ്പൂര്‍ ടീം അവസാന എട്ടില്‍ ഇടംപിടിച്ചത്. ടൈബ്രേക്കറിലേക്ക് നീണ്ട കളിയില്‍ 3-1നാണ് എച്ച്എന്‍സി ഓഫ് കൊമേഴ്സ്, സോലാപൂര്‍ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: