കഞ്ചാവ് പിടികൂടി

Monday 18 January 2016 9:02 pm IST

മാനന്തവാടി;അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സില്‍ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി.തിന്കളാഴ്ച പുലര്‍ച്ചെ തോല്‍പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ചാണ് വാഹന പരിശേധനക്കിടെ മൂന്നരക്കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്.ബാംഗളൂരില്‍ നിന്നും കോഴിക്കോടേക്ക് സര്‍വ്വീസ് നടത്തുന്ന പികെ ട്രാവല്‍സില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ഇമാസം ആദൃവാരം ഇതേബസ്സില്‍ നിന്ന് തന്നെ അഞ്ച് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.സീറ്റിനടിയില്‍ ബേഗില്‍ ആളില്ലാത്ത നിലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്.കഞ്ചാവ് കടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് സംഘം അിറയിച്ചിരുന്നുവെന്‍കിലും ഇത് വരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.ഇതിനിടെയാണ് വീണ്ടും കഞ്ചാവ് പിടികൂടുന്നത്. എക്‌സൈസ് സിവില്‍ ഓഫീസര്‍വിജിത് കെ വിജയന്‍,റഷീദ് എന്നിവരാണ ് കഞ്ചാവ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.