ഒന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു

Monday 18 January 2016 9:16 pm IST

പത്തനംതിട്ട: ഒന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി. തോട്ടപ്പുഴശേരി ഓലിയ്ക്കല്‍ പീടിക പറമ്പില്‍ റിജോ പി. മാത്യു (30), തോട്ടപ്പുഴശേരി ഉറിയന്നൂര്‍മുറി കള്ളിപ്പാറ ലക്ഷംവീട് സുശാന്ത്കുമാര്‍ (26), തെള്ളിയൂര്‍ അടിച്ചിനാക്കുഴിയില്‍ സുരേന്ദ്രന്‍നായര്‍ (46) എന്നിവരാണ്‌തോട്ടപ്പുഴശേരി ചരല്‍ക്കുന്ന് ജംഗ്ഷനില്‍ നിന്ന് പിടിയിലായത്. എക്‌സൈസ് സംഘത്തിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും 20000 രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്വാഡ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ വിജയദാസ്, രാജീഷ്, ഗിരീഷ്, ലാല്‍കുമാര്‍, ആനന്ദരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.