കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസര്‍ 22ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഹാളില്‍ സിറ്റിംഗ് നടത്തുമെന്നും മുതിര്‍ന്ന പൗരന്മാര് ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും ലോക്സേവാ സംഘം അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും പഞ്ചായത്തുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും മുതിര്‍ന്ന പൗരന് എന്ന പരിണന ലഭിക്കാതെ കരുതിക്കൂട്ടി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലോ, ഏതെങ്കിലും കാര്യത്തിന് പോലീസ് സ്റ്റേഷനുകളില്‍ നിന്നും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നീതി നിഷേധിക്കുന്നുണ്ടെങ്കിലോ കമ്മീഷന് പരാതി നല്‍കാവുന്നതാണ്. ഇത്തരത്തില്‍ മുതിര്‍ന്ന പൗരന്മാര് അനുഭവിക്കുന്ന ദുരിതത്തിനും അവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിരിക്കുന്നത്. അതിനാല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന മുതിര്‍ന്ന പൗരന്മാര് ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും ചെയര്മാന് െകാറ്റിയാട്ടില് കൃഷ്ണന് അറിയിച്ചു. ഫോണ്‍: 9947593098.
പ്രതികരിക്കാൻ ഇവിടെ എഴുതുക: