കണ്ണൂര്‍: കണ്ണൂര്‍ മിനി ബൈപാസ് പ്രവൃത്തി ഉദ്ഘാടനം കക്കാട് മിനി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30ന് നടക്കും. മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. 26.8 കിലോമീറ്റര്‍ ദൂരം 7 മീറ്റര്‍ വീതിയില്‍ മെക്കാടം ടാറിംഗ് ചെയ്യും. 17.2 കോടി രൂപയാണ് ചെലവ്. കണ്ണൂര്‍ ജെടിഎസ്-തയ്യില്‍-ചാലാട് ഗേള്‍സ് സ്കൂള്‍-മന്ന പുതിയതെരു-കക്കാട്-വള്ളിപ്രം-എരയാവൂര് അമ്പലം-താഴെചൊവ്വ വഴിയാണ് റോഡ് കടന്നുപോകുന്നത്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ഓവുചാലും മതിലും നിര്‍മിച്ചു നല്‍കും. മുന്നുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഉദ്ഘാടന ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: