തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇന്ന് തുടക്കം. ഇനി ഏഴുനാള്‍ വിവിധകലകളുടെ ഘോഷവും വര്‍ണ്ണവും. സകലകലയുടെ ധന്യഭൂമിയില്‍ കലാകൗമാരത്തിന്റെ ഗുരരാജ ദക്ഷിണയാകും ഇക്കുറി സംസ്ഥാനസ്കൂള്‍ യുവജനോത്സവം. മേള വന്‍ വിജയമാക്കാന്‍ തലസ്ഥാന നഗരിയും ജനതയും ഒരുങ്ങിക്കഴിഞ്ഞു.
ഇന്നു രാവിലെ ഒമ്പതരയ്ക്ക് മോഡല്‍ സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ കലാമേളയ്ക്ക് തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. വൈകിട്ട് നാലിന് പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലവിളക്ക് തെളിക്കുന്നതോടെ 19 വേദികളില്‍ അരങ്ങേറുന്ന 232 മത്സര ഇനങ്ങളിലായി പതിനൊന്നായിരം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: