ഭുവനേശ്വര്‍ : സ്ഥിരമായി രക്തം ദാനം ചെയ്യുന്നവര്‍ക്ക് സൗജന്യ ബസ് യാത്ര പദ്ധതിയുമായി ഒഡീഷ. മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ പ്രധാന്യം സാധാരണക്കാരില്‍ എത്തിക്കുന്നതിനുമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ പാസുകൊണ്ട് സംസ്ഥാനത്ത് എവിടെയും ബസ് യാത്ര സാധ്യമാകും. ഇതോടെ കൂടുതല്‍ പേര് രക്തദാനത്തിനായി മുന്നോട്ട് വരുമെന്നാണ് വിലയിരുത്തല്‍.
രക്തദാതാക്കളുടെ പേരും രക്തഗ്രൂപ്പും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി ഡയറക്ടറി നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.ഇതിലൂടെ താരതമ്യേന ലഭിക്കാന്‍ പ്രയാസമുള്ള രക്തഗ്രൂപ്പില്‍ പെട്ട ദാതാക്കളെ കണ്ടെത്താനും അതുവഴി രക്തം ആവശ്യമായവര്‍ക്ക് ഉടന്‍ അത് ലഭ്യമാക്കാനുമാണ് സര്‍ക്കാറിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: