കേരളത്തിലെ കുറ്റാന്വേഷണ സംവിധാനം തീര്‍ത്തും അശാസ്ത്രീയവും അപര്യാപ്തവുമാണെന്ന് ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി നിരീക്ഷണംവ്യക്തമാക്കുന്നു. വിജിലന്‍സ് വിജിലന്റെല്ലന്നാണ് ഹൈക്കോടതി പരാമര്‍ശം. കുറ്റാന്വേഷണത്തില്‍ മികവും വൈദഗ്ധ്യവും പുലര്‍ത്തേണ്ട വിഭാഗമാണ് പോലീസിലെ വിജിലന്‍സ് വിഭാഗം. എന്നാല്‍, എന്തിനുവേണ്ടിയാണ് രൂപീകൃതമായിരിക്കുന്നതെന്നതും, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെന്നും തന്നെ വിജിലന്‍സ് മറന്നിരിക്കുന്നു. അതിനാല്‍ വിജിലന്‍സ് വകുപ്പ് നിലവില്‍ കൈകാര്യം ചെയ്യുന്നവരെ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കുറ്റം ചെയ്തവരെ നിയമത്തിനു മുന്പില് കൊണ്ടുവരേണ്ട ബാധ്യത അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: