മുഹമ്മ: പഞ്ചായത്ത് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്ത 220 പേരില്‍ സംശയമുള്ള 89 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. കിഴക്കേ ഗുരുമന്ദിര ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിലാണ് 30 നും 50നും മധ്യേ പ്രായമുള്ള 77 സ്ത്രീകളുടെയും 12 പുരുഷന്മാരുടെയും കോശങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചത്.
ക്യാമ്പിലെത്തിയ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് കോശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് സാമ്പിളികള്‍ ശേഖരിച്ചത്. തിരുവനന്തപുരം ആര്‍സിസിയില്‍ ഇവ പരിശോധിച്ച് ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രദേശത്തെ കാന്‍സര്‍ രോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്യാംപ് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍സിസി അസി. ഡയറക്ടര്‍ ഡോ. ജയപ്രകാശാണ് ക്യാമ്പ് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: