അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

Tuesday 19 January 2016 8:30 pm IST

മറയൂര്‍: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. മേലാടി നാഗര്‍പള്ളം സ്വദേശി ധനത്തായിയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്ന് മാസമായി ഇവര്‍ തൊടുപുഴയിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ അയല്‍വാസികള്‍ ധനത്തായിയുടെ വീട് തുറന്ന് കിടക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. വീടിനുള്ളിലെ അലമാരകള്‍ താഴെയിട്ടിട്ടുണ്ട്. വീടിന്റെ ആധാരം , ഗ്യാസ് സിലിണ്ടര്‍ എന്നിവ വീടിന് പുറത്ത് എറിഞ്ഞ നിലയിലാണ്. മറയൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധനത്തായി വീട്ടിലെത്തി പരിശോധന നടത്തിയാലെ എന്തൊക്കെ മോഷണം പോയിയെന്ന് വ്യക്തമാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.