അടിമാലി: തോട്ടം തൊഴിലാളികളെ മദ്യപസംഘം ആക്രമിച്ചു.കല്ലാറിലാണ് സംഭവം. കല്ലാര്‍ സ്വദേശികളായ കളരിക്കല്‍ അജിത(39),ഭര്‍ത്താവ് സുരേഷ് (45)പട്ടനമഠം ഷീല (39),പുത്തന്‍പുരക്കല്‍ അനീഷ(33),എട്ടുകുന്നേല് ശാന്തമ്മ(57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.കല്ലാര്‍ മുരുകന് ക്ഷേത്രത്തിന് സമീപം വച്ച് വിബിന്,ശെല്‍വം,ചെല്ലന് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.ചെല്ലന് പതിവായി സുരേഷിന്റെ വീട്ടില്‍ ഫോണില്‍ വിളിച്ച് ശല്ല്യം ചെയ്തിരുന്നു.ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: