1. ധര്‍മ്മം, അര്‍ത്ഥം, കാമം, ലോകാചാരം ഇവയറിയാതെ വാനരന്മാരുടെ അസ്ഥിര സ്വഭാവംകൊണ്ടാണ് ബാലി ന്യായം പറയുന്നത്.
2. പര്‍വതങ്ങളും കാടുകളും അവിടത്തെ ജീവികളുമൊക്കെയുള്ള ഈ ഭൂമി മുഴുവന്‍ ഇക്ഷ്വാകു വംശത്തിലെ രാജാക്കന്മാരുടേതാണ്. ധര്‍മ്മസ്വരൂപിയായ ഭരതന് ഈ ഭൂമിയെ നന്നായി പരിപാലിക്കുന്നുണ്ട്.
3. രാമലക്ഷ്മണന്മാര് ആ രാജാവിന്റെ പ്രതിനിധികളായി ധര്‍മ്മം രക്ഷിക്കാന്‍ നാടുനീളെ നടക്കുന്നു.
4. ബാലി രാജാവായിരുന്നിട്ടും ധര്‍മ്മം മറന്നു. ധര്മ്മിഷ്ഠന് ജ്യേഷ്ഠസഹോദരന്, പിതാവ്, ഗുരു എന്നിങ്ങനെ മൂന്നു പിതാക്കന്മാരുണ്ട്. അതുപോലെ അനുജന്, സ്വന്തം മകന്, ശിഷ്യന് എന്നിവര്‍ മക്കളെപ്പോലെയാണ്. അതിനാല്‍ സുഗ്രീവന് മകനു തുല്യനാണ്. തെറ്റിദ്ധാരണകൊണ്ട് അവനെ ഉപദ്രവിച്ചതും ആട്ടിപ്പുറത്താക്കിയതും അധര്‍മ്മമാണ്.
5. പുത്രി, പുത്രഭാര്യ, സഹോദരി, സഹോദര ഭാര്യ ഇവരെ മാതാവിനെപ്പോലെ കരുതണം. സുഗ്രീവന്റെ ഭാര്യയെ അപഹരിച്ച് ഭാര്യയാക്കിയത് ഏറ്റവും വലിയ അധര്‍മ്മമാണ്. അതിനു ശിക്ഷ നല്‍കണം.
6. പാപം ചെയ്യുന്നവരെ രാജാവ് ശിക്ഷിച്ചില്ലെങ്കില്‍ ഭയങ്കരമായ ശിക്ഷ രാജാവ് അനുഭവിക്കേണ്ടിവരും. അതിനാല്‍ ബാലിയെ വധിച്ചത് ധര്‍മ്മം രക്ഷിക്കാനാണ്.
7. സുഗ്രീവന് തന്നെ ആശ്രയിക്കുകയും സ്നേഹിതനാകുകയും ചെയ്തവനാണ്. ബാലിയെ കൊല്ലുമെന്ന് വാനരന്മാരുടെ മുന്നില്‍വച്ച് താന്‍ പ്രതിജ്ഞ ചെയ്തു. പ്രതിജ്ഞ പാലിക്കേണ്ടത് ധര്‍മ്മിഷ്ഠന്മാരുടെ കര്‍ത്തവ്യമാണ്.
8. രാജാക്കന്മാര് നായാട്ടിനു പോകാറുണ്ട്. മൃഗങ്ങളെ ഓടിച്ചോ ഭയപ്പെടുത്തിയോ വധിക്കാറുണ്ട്. നീ എന്നോടു യുദ്ധംചെയ്യുകയില്ലായിരുന്നെങ്കിലും ശാഖാമൃഗം തന്നെയാണല്ലോ. അതുകൊണ്ട് കൊന്നതില്‍ തെറ്റില്ല.
9. ബാലിയോട് നേരിട്ട് നിന്ന് യുദ്ധം ചെയ്ത് സ്വന്തം ശക്തിയുടെ പകുതി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നവന് വീരനല്ല. വീരന് ശത്രുവിന്റെ ബലാബലം അറിഞ്ഞ് യുദ്ധം ചെയ്ത് ജയിക്കും.
10. അധര്‍മ്മം പ്രവര്‍ത്തിച്ചുവെങ്കിലും ഇപ്പോള്‍ തന്നില്‍നിന്നും ശിക്ഷ കിട്ടിയതിനാല്‍ സര്‍വ്വപാപവും തീര്‍ന്ന് ബാലി മുക്തിനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: