സമ്പൂര്‍ണ്ണ അറിവും സല്‍പ്രവൃത്തിയും കൊണ്ടു ഈ അനുഭവസ്ഥന്മാര്‍ മനുഷ്യലോകത്തിനു വേണ്ടി തന്നത്താന്‍ ത്യജിച്ചു ത്യാഗമായി പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതേ പ്രകാരം ശ്രേഷ്ഠത്വമില്ലാത്തവരുടെ ലൗകികമായ ധര്‍മ്മധനം മേല്‍ പ്രവൃത്തികളുടെ സര്വ്വഅത്യാവശ്യതകളെയും സഹായിക്കേണ്ടതും സഹായിക്കുന്നവരുടെ സര്‍വ്വവിധ സൗഭാഗ്യവും ഈ സത്യത്തിലും ധര്‍മ്മത്തിലും സഹോദര്യത്തിലും അടിസ്ഥാനപ്പെട്ടു നിലനില്ക്കുന്നതും ഈ സല്‍പ്രവൃത്തിയുടെ സല്ഫലമായ ദേവലോകം ഏതു കാലത്തും ഏവര്‍ക്കും മാറ്റപ്പെടാത്ത സ്വത്തായിരിക്കുന്നതും ഈ പുണ്യകര്‍മ്മങ്ങള്‍ മൂലം മുറമുറയായി സര്‍വ്വസൗഭാഗ്യം ആദിയായ അനുഗ്രഹങ്ങളും മനുഷ്യലോകത്തിനു പൊതുവെ സിദ്ധിക്കുന്നതുമാകുന്നു.സമ്പാദകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: