ന്യൂദല്‍ഹി: എയര്‍ബസ് കമ്പനിയുടെ മുന്‍ മേധാവി ഗുന്തര്‍ ബട്ഷ്യൂക്കിനെ ടാറ്റാ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവായി നിയമിച്ചു.ഭാരതത്തിലും തെക്കന്‍ കൊറിയയിലും തായ്ലന്‍ഡിലും ഇന്തോനേഷ്യയിലും തെക്കേ ആഫ്രിക്കയിലും ടാറ്റായുടെ പ്രവര്‍ത്തനങ്ങള്‍ നനി ഗുന്തര്‍ ആയിരിക്കും നോക്കിനടത്തുക.
ആഗോള തലത്തിലുള്ള വലിയ അനുഭവസമ്പത്തുമായിട്ടാണ് ഗുന്തര്‍ വരുന്നത്. അത് ടാറ്റായ്ക്ക് വലിയ ഗുണം ചെയ്യും. ടാറ്റാ ചെയര്മാന് സൈറസ് പി മിസ്ട്രി പറഞ്ഞു.2014 ജനുവരി 26ന് കാള്‍ സൈലം മരിച്ചനാള് മുതല്‍ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ഗുന്തര്‍ സ്ഥാനമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: