ന്യൂദല്‍ഹി: അടല്‍ പെന്ഷന് യോജനയില്‍ അംഗമാകുന്ന ഉപഭോക്താക്കളുടെ പ്രതിവര്‍ഷം ആയിരം രൂപ വരെയുള്ള അടവിന്റെ പകുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്കുന്ന കാലാവധി നീട്ടി. ഉപഭോക്താവ് നല്കുന്ന സംഭാവനയുടെ 50 ശതമാനം 2015-16 മുതല്‍ 2019-20 വരെ കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്.
2015 ഡിസംബര്‍ 31ന് അകം പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് നല്‍കിയിരുന്ന ഈ ആനുകൂല്യം 2016 മാര്‍ച്ച് 31ന് അകം അംഗമാകുന്നവര്‍ക്കു കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇനിയും പദ്ധതിയില്‍ അംഗമാകാത്തവര്‍ക്ക് അടല്‍ പെന്ഷന് യോജനയില്‍ അംഗങ്ങളാകാന്‍ ഈയവസരം പ്രയോജനപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: