കൊളംബോ: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിന ക്രിക്കറ്റിലും ട്വന്റി 20യിലും പെരേര തുടര്‍ന്നും കളിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
26 വയസ്സുകാരനായ തിസാര പെരേര ശ്രീലങ്കയ്ക്ക് വേണ്ടി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2011ല്‍ ഇംഗ്ലണ്ടിനെതിരെ കാര്‍ഡിഫിലായിരുന്നു അരങ്ങേറ്റം, ആറ് ടെസ്റ്റുകളില്‍ നിന്നും ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പടെ 203 റണ്‍സും 11 വിക്കറ്റുകളും നേടി. പാക്കിസ്ഥാനെതിരെ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. പാക്കിസ്ഥാനെതിരെ തന്നെ 63 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.
110 ഏകദിനങ്ങളില്‍ കളിച്ച പെരേര 1178 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 80 റണ്‍സാണ് ടോപ് സ്കോര്‍. പാക്കിസ്ഥാനെതിരെ 44 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയത് ഏകദിനത്തിലെ മികച്ച പ്രകടനം. 42 ട്വന്റി 20യില്‍ നിന്ന് 503 റണ്‍സും 27 വിക്കറ്റുകളും പെരേര സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: