മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗുജറാത്തിന്റെ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്റയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് ഷാമിക്ക് പകരമായാണ് ബുമ്റ ടീമില്‍ ഉള്‍പ്പെട്ടത്. പരിക്കിനെ തുടര്‍ന്ന് മുഹമ്മദ് ഷാമിയെ ഏകദിന പരമ്പരയില്‍നിന്നും ഒഴിവാക്കിയിരുന്നു. ആദ്യമായാണ് ബുമ്റ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത്.
രഞ്ജി, വിജയ് ഹസാരെ ട്രോഫി, സയ്യദ് മുഷ്താഖ് അലി ട്വന്റി-20 എന്നീ ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ബുമ്റയ്ക്കു തുണയായത്. ട്വന്റി 20 ടീമംഗങ്ങളായ യുവരാജ് സിങ്, ഹര്ഭജന് സിങ്, ആശിഷ് നെഹ്റ, സുരേഷ് റെയ്ന, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം 22ന് ബുമ്റ ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: