കോട്ടയം: മാരാമണ്‍ കണ്‍വന്‍ഷന്റെ 121-ാമത് മഹായോഗം ഫെബ്രുവരി 14- മുതല്‍ 21 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. 14 ന് 2.30 ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ മേലധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്കോപ്പാ അധ്യക്ഷതവഹിക്കും.
17 ന് രാവിലെ 10 ന് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര് പങ്കെടുക്കും. റവ. ജോര്‍ജ്ജ് വര്‍ഗീസ് പുന്നയ്ക്കാട്, റവ. ബിനു വര്‍ഗീസ്, അഡ്വ. റോയി ഫിലിപ്പ്, അനീഷ് കുന്നപ്പുഴ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: