പത്താന്‍കോട്ട് ആക്രമണം: മലയാളിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

Tuesday 19 January 2016 11:44 pm IST

കല്‍പ്പറ്റ: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത വയനാട് മാനന്തവാടി പിലാക്കാവ് സ്വദേശി അടുക്കത്ത് കളിയൂര്‍ റിയാസ് എന്ന ദിനേശനെക്കുറിച്ച് ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ സീനിയര്‍ സി.പി.ഒ വിനായക് കുമാറാണ് മാനന്തവാടിയില്‍ ക്യാംപ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇയാളുടെ പ്രവര്‍ത്തനങ്ങളുമായി മാനന്തവാടിയിലുള്ളവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് സംഘം വ്യക്തമാക്കി. എന്നാല്‍ ഒരു മാസം മുന്‍പ്‌വരെ ബന്ധുക്കളെയും സുഹൃത്തുകളെയും ഫോണില്‍ ബന്ധപ്പെട്ടതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. നാടുവിട്ടശേഷം സുഹൃത്തുകളെയും ബന്ധുക്കളെയും പലപ്പോഴായി ബന്ധപ്പെട്ടിട്ടുണ്ട്. ഏഴാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. ചെറുപ്രായത്തില്‍ തന്നെ ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്നു. നാടുവിട്ട ശേഷം ഏതാനും വര്‍ഷം സൗദിയില്‍ ജോലി ചെയ്തിട്ടുണ്ട്. അജ്മീറിലെ യുവതിയുമായി പ്രണയത്തിലാണെന്നും താന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും സുഹൃത്തുക്കളില്‍ ചിലരെ ദിനേശന്‍ വിളിച്ചറിയിച്ചിരുന്നു.ഇയാള്‍ പിന്നീട് മതം മാറി റഷീദ് റിയാസ് ആയി. പത്താന്‍കോട്ടില്‍ മാലി സ്വദേശികള്‍ക്കൊപ്പമാണ് ഇയാള്‍ പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.