ദുബായ്: ഐഎസ് ഭീകരന് ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഐഎസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നു കഴിഞ്ഞ നവംബര്‍ 12ന് യുഎസ് അവകാശപ്പെട്ടിരുന്നു.
വടക്കന്‍ സിറിയയിലെ റാഖയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഐഎസ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ബ്രിട്ടീഷ് പൗരനാണ് ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസി. ഇയാളുടെ മരണശേഷം ജിഹാദി ജോണ്‍ എന്ന പേരില്‍ മറ്റൊരാള്‍ കൊലപാതക വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബന്ദികളെ കൊലപ്പെടുത്തുന്ന വീഡിയോകളിലൂടെയാണ് ജിഹാദി ജോണിനെ ലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: