ചണ്ഡീഗഢ്: പത്താന്‍കോട്ടിന് പിന്നാലെ രാജ്യത്ത് വീണ്ടും ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഐബിയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് നമ്പറിലേക്ക് വന്ന സന്ദേശത്തെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. രാജ്യത്ത് ജനുവരി 23ന് ഭീകരാക്രമണമുണ്ടായേക്കുമെന്നാണ് മുന്നറയിപ്പ്.
ജനുവരി 15ന് ഈ ഫോണിലേക്ക് വന്ന സന്ദേശത്തിലൊന്നില് ഡോക്ടര്‍ മരുന്ന് കൊണ്ടുവരുമെന്ന് സൂചിപ്പിച്ചിരുന്നുവെന്നും ഇത് ഒരു കോഡാണെന്നുമാണ് ഐബി വ്യക്തമാക്കുന്നത്. ഇതില്‍ നിന്നാണ് വരുന്ന ശനിയാഴ്ച്ച രാജ്യത്ത് ഭീകരാക്രമണം നടക്കുമെന്ന നിഗമനത്തില്‍ ഐബി എത്തിയത്. രാജ്യത്തെ സേനാ വിഭാഗങ്ങള്ക്കയച്ച കത്തിലാണ് ഐബി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങിലേക്ക് നീങ്ങാനിരിക്കെ അതീവ ജാഗ്രത വേണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും തിരക്കേറിയ നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷയേര്‍പ്പെടുത്തണമെന്നും ഐബി കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: