പ്രധാനമന്ത്രി ആവാസ് യോജനക്ക് തുടക്കമായി

Wednesday 20 January 2016 3:05 pm IST

കോഴിക്കോട്: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(പിഎംഎവൈ)ക്ക് കോഴിക്കോട് കോര്‍പറേഷനില്‍ തുടക്കമായി. കേന്ദ്രപദ്ധതി കേരളത്തിന്റെ സാഹചര്യങ്ങ ള്‍ക്കൂടി കണക്കിലെടുത്താണ് നടപ്പാക്കുക യെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച മേയര്‍ വി.കെ.സി മമ്മദ്‌കോയ പറഞ്ഞു. 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ കേരള ത്തിലെ സാഹചര്യമനുസരിച്ച് ഇത് കുറവാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു കുടുംബശ്രീക്കാണ് വീടില്ലാത്തവരെ കണ്ടെത്തേണ്ട ചുമതല. കുടുംബശ്രീ പ്രവര്‍ത്തകര്‍ പദ്ധതിയുടെ വിജയ ത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. ചേരി വികസനം, ക്രഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി, അഫോര്‍ ഡബിള്‍ ഹൗസിംഗ് സ്‌കീം, വ്യക്തിഗത ഭവന നിര്‍മ്മാണത്തിനുള്ള സഹായം എന്നിങ്ങനെ നാല് രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അര്‍ബന്‍ ഹൗസിംഗ് മിഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കോര്‍പറേഷന്‍ തലത്തില്‍ ക്രോഡീകരിച്ച് കൗണ്‍സില്‍ അംഗീകാരത്തോടെയാണ് അര്‍ബന്‍ ഹൗസിംഗ് മിഷന് കൈമാറുക. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സര്‍വ്വേ പേപ്പര്‍ വിതരണം മുന്‍ മേയര്‍ എ.കെ. പ്രേമജം നിര്‍വഹിച്ചു. അര്‍ബന്‍ ഹൗസിംഗ് മിഷന്‍ ഡെപ്യൂട്ടി മാനേജര്‍ പി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍മാരായ എം. രാധാകൃഷ്ണന്‍, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, ആശ ശശാങ്കന്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, അഡ്വ. പി.എം. സുരേഷ്ബാബു, സി. അബ്ദുറഹ്മാന്‍, പി. കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന്‍, അഡീഷണല്‍ സെക്രട്ടറി കെ. അബ്ദുള്‍ ജബ്ബാര്‍, ടി.കെ. ജാനകി, ടി.പി. മുഹമ്മദ് ബഷീര്‍, ആര്‍. ബാലന്‍, എസ്, രമ്യ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.