കൊച്ചി: പത്മ പുരസ്കാരം നിര്‍ണയത്തിനു സംസ്ഥാന തലത്തില്‍ സെലക്ഷന് കമ്മറ്റി ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൊച്ചി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായി അഡ്വ. ടി. ബി ബിനുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
2016ലെ പത്മ പുരസ്കാരത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശിപാര്‍ശകള്‍ അറിയിക്കണമെന്നു ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം ഹര്ജിക്കാരന് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളിയെന്നു ഹര്‍ജിയില്‍ പറയുന്നു.
1995ല്‍ പത്മ പുരസ്കാരം നല്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവില്‍ പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സംസ്ഥാന തലത്തില്‍ സെലക്ഷന് കമ്മറ്റി ഉണ്ടാക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇതേ വരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഹര്‍ജിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: