തുറവൂര്‍: വളമംഗലം നെല്ലേപ്പറമ്പ് കാട്ടിത്തറ കടവില്‍ച്ചിറ നടപ്പാതയുടെ നിര്‍മാണമാവശ്യപ്പെട്ട് ബിജെപി ധര്‍ണ നടത്തും.വെള്ളത്തില്‍ മുങ്ങിയും ചളിനിറഞ്ഞും കിടക്കുന്ന നിലവിലെ പൊതുവരമ്പിലൂടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
ഇവിടെ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളളുടെ പഴക്കമുണ്ട്. കുട്ടികള്‍ സ്കൂളില്‍ പോകുന്നവഴി വെള്ളത്തില്‍ വീഴുന്നതും യൂണിഫോമില്‍ ചളിതെറിക്കുന്നതും പതിവാണ്. പൊതുവഴിയായുപയോഗിക്കുന്ന സ്ഥലത്തിന്റെ ഉടമയെ ഇക്കാര്യം ധരിപ്പിച്ചെങ്കിലും അദ്ദേഹം ചര്‍ച്ചയ്ക്ക് തയാറായില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്കുള്ള വലിയ വാഹങ്ങള്‍ കടന്നുപോകുന്ന റോഡാണ് ഉപരോധിക്കാനൊരുങ്ങുന്നത്. യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.പി. അജിമോന് അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: