ആലപ്പുഴ: തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലോകായുക്ത വിധിയുമായെത്തി ദിവ്യ വിധു ആലപ്പുഴ ജില്ലയുടെ അഭിമാനം കാത്തു. എസ്ഡിവി എച്ച്എസ്എസിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയും പ്രശസ്ത ഗായകന് ആലപ്പി വിധുവിന്റെ മകളുമായ ദിവ്യ ലളിതഗാന മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
കായംകുളത്ത് നടന്ന ജില്ല കലോത്സവത്തില്‍ ദിവ്യയ്ക്ക് രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്. അപ്പീല്‍ നല്‍കിയെങ്കിലും ഡിഡിഇ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് അഡ്വ. ബിജിലി ജോസഫ് മുഖേന ലോകായുക്തയെ സമീപിക്കുകയായിരുന്നു. മത്സരം തുടങ്ങിയ ശേഷമാണ് ലോകായുക്ത വിധിയുമായെത്തി ദിവ്യ കലോത്സവവേദിയിലെത്തി മത്സരത്തില്‍ പങ്കാളിയായത്. പ്രതിബന്ധങ്ങളെല്ലാം കടന്ന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞത് ദിവ്യയ്ക്കും ജില്ല യ്ക്കും അഭിമാന നേട്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: