സെറീന, ദ്യോക്കോവിച്ച്, ഫെഡറര്‍ മുന്നോട്ട്

Wednesday 20 January 2016 9:37 pm IST

മെല്‍ബണ്‍: പുരുഷ-വനിതാ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ദ്യോക്കോവിച്ച്, സെറീന വില്ല്യംസ് എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍. ഇവരെ കൂടാതെ മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, ആറാം സീഡ് തോമസ് ബര്‍ഡിച്ച്, ഏഴാം കി നിഷികോരി, 9-ാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, 12-ാം സീഡ് മാരിന്‍ സിലിക്ക് തുടങ്ങിയ പ്രമുഖരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ദ്യോക്കോവിച്ച് ഫ്രഞ്ച് താരം ക്വന്റിന്‍ ഹാലിസിനെ 6-1, 6-2, 7-6 (7-3) എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടിലേക്ക് കുതിച്ചത്. റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ 6-3, 7-5, 6-1 എന്ന സ്‌കോറിന് ഉക്രെയിന്‍ താരം അലക്‌സാണ്ടര്‍ ഡോല്‍ഗോപൊലോവിനെ പരാജയപ്പെടുത്തി. തോമസ് ബര്‍ഡിച്ച് 6-4, 6-0, 6-3 എന്ന സ്‌കോറിന് ബോസ്‌നിയന്‍ താരം മിര്‍സ ബാസിക്കിനെയും കി നിഷികോരി 6-3, 7-6 (7-5), 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കന്‍ ഓസ്റ്റിന്‍ ക്രാജിസെക്കിനെയും വില്‍ഫ്രഡ് സോംഗ 7-5, 6-1, 6-4 എന്ന സ്‌കോറിന് ഓസ്‌ട്രേലിയയുടെ ഒമര്‍ ജാസികയെയും പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. വനിതാവിഭാഗത്തില്‍ സെറീന വില്ല്യംസ് 6-1, 6-2 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ചൈനീസ് തായ്‌പേയിയുടെ ഹി സ്യു വിയെയും നാലാം സീഡ് ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡിനെ 6-4, 6-2 സ്‌കോറിനും അഞ്ചാം സീഡ് മരിയ ഷറപ്പോവ 6-2, 6-1 എന്ന സ്‌കോറിന് ബലാറസിന്റെ അലിക്‌സാന്‍ഡ്ര സസ്‌നോവിച്ചിനെയും പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുള്ളത്. കാര്‍ലോസ് സുവാരസ് നവാരോ, റോബര്‍ട്ട വിന്‍സി തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.