തൊടുപുഴ: തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മുന്‍ഭാഗം കാട് കയറിയ നിലയില്‍. അമ്പലം ബൈപ്പാസില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് കടക്കുന്നതിന്റെ ഇടത് ഭാഗത്താണ് കാടുകയറിക്കിടക്കുന്നത്. നാടാതെ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുമ്പോഴാണ് തൊടുപുഴ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന്റെ മുറ്റം കാടുപിടിച്ച് കിടക്കുന്നത്. നൂറുകണക്കിനാളുകള്‍ ദിവസേനയെത്തുന്ന ഈ പ്രദേശം വൃത്തിയാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. കാട് പിടിച്ച് കിടക്കുന്ന ഈ പ്രദേശത്ത് രാത്രി കാലത്ത് സാമൂഹ്യവിരുദ്ധരും തമ്പടിക്കാറുണ്ട്. റിപ്പബ്ളിക് ദിനത്തിന മുന്‍പെങ്കിലും ഈ കാടും പലും നീക്കുമെന്നാണ് ജനങ്ങള്‍ വിചാരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: