ബ്ലൈന്‍ഡ് ഏഷ്യാകപ്പ്: ഇന്ത്യക്ക് തോല്‍വി

Wednesday 20 January 2016 9:38 pm IST

കൊച്ചി: കാഴ്ചവൈകല്യമുള്ളവര്‍ക്കായുള്ള ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തോല്‍വി. പാക്കിസ്ഥാനാണ് ഇന്നലെ നടന്ന കളിയില്‍ ഇന്ത്യയെ 19 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ആറു വിക്കറ്റില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പ്രകാശ് ജെറെമിയ ഇന്ത്യക്കായി അര്‍ധ സെഞ്ചുറിയും (75) ക്യാപ്റ്റന്‍ അജയ് റെഢി 23 റണ്‍സും നേടി. മറ്റാര്‍ക്കും ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ല. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ശ്രീലങ്ക നേപ്പാളിനെ 137 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍: ശ്രീലങ്ക-നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിന് 239, നേപ്പാള്‍: അഞ്ചു വിക്കറ്റിന് 102. ഇന്ന് പാക്കിസ്ഥാന്‍ ശ്രീലങ്കയെയും നേപ്പാള്‍ ബംഗ്ലാദേശിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.