പയ്യന്നൂര്‍: കേരളക്കരയില്‍ ഇനി താമരക്കാലമാണെന്നും തേജോവധ രാഷ്ട്രീയത്തിന് ഈ മണ്ണില്‍ സ്ഥാനമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ബിജെപിയും ബിജെപി വിരുദ്ധരും എന്ന രീതിയില്‍ കേരള രാഷ്ട്രീയം മാറിയിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമോചന യാത്രയുടെ ആദ്യ ദിവസത്തെ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പയ്യന്നൂരില്‍ സംസാരിക്കുകയായിരുന്ന കുമ്മനം. മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പി.എം.വേലായുധന്, ശോഭാ സുരന്ദ്രന്, വി.വി.രാജേഷ് തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു. സി.കെ.രമേശന് മാസ്റ്റര്‍ സ്വാഗതവും എന്‍.കെ.മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: