കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഏറ്റുമാനൂരില്‍ സ്വീകരണം

Wednesday 20 January 2016 10:35 pm IST

ഏറ്റുമാനൂര്‍: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ സ്വീകരണം ടൗണില്‍ നല്കും. ഫെബ്രുവരി 4 നു വൈകിട്ട് 5 മണിക്ക് എത്തിച്ചേരുന്ന യാത്രക്ക് വരവേല്‍പ്പ് നല്കാന്‍ 20000 പേരടങ്ങുന്ന വന്‍ സദസ്സ് സംഘടിപ്പിക്കുവാനാണ് തീരുമാനം. കോട്ടയത്ത് നിന്ന് എത്തിച്ചേരുന്ന യാത്രയെ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് വാഹന റാലിയുടെയും വാദ്യമേളങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകന്പടിയോടെ പേരൂര്‍ ജങ്ക്ഷനിലെ സമ്മേളനപ്പന്തലിലേക്ക് ആനയിക്കാന്‍ വിവിധ രംഗങ്ങളിലെ 201 പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ വി ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ കാര്യപരിപാടികള്‍ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ ബി ജയചന്ദ്രന്‍, ബി ജെ പി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ പേരൂര്‍ മുരളീധരന്‍, ഷാജി തെള്ളകം, മുനിസിപ്പല്‍ കൌണ്‍സിലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, അനീഷ് വി നാഥ്, ഉഷ സുരേഷ്, പുഷ്പലത, വി എച്ച് പി ജില്ലാ സെക്രട്ടറി കെ ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.