കടുത്തുരുത്തി: കെപിഎംഎസ് നേതാവ് അനില്‍കുമാറിന്റെ വീട്ടില്‍ രാത്രിയില്‍ ആക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് കടുത്തുരുത്തി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. ജനുവരി 4ന് നടന്ന സംഭവത്തില്‍ 14 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയോ കേസെടുത്ത് അന്വേഷിക്കാന്‍ പോലും തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എ. വേണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു കാരിശേരി, യൂണിയന് പ്രസിഡന്റ് കെ.എന്‍.രാജന്, പി.കെ.ഉത്തമന്, ടി.കെ.കുഞ്ഞന്‍, സാബു കരിച്ചേരി, അജിത്ത് കല്ലറ, കെ.പി.ചന്ദ്രന് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: