നാറാത്ത് ഭീകരപരിശീലനം: 21 പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐക്കാര്‍ക്ക് തടവ്

Wednesday 20 January 2016 11:05 pm IST

കൊച്ചി: ഭീകരാക്രമണം ലക്ഷ്യമിട്ട് കണ്ണൂര്‍ നാറാത്ത് ആയുധപരിശീലനം നടത്തിയ 21 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. ഒന്നാംപ്രതി കണ്ണൂര്‍ മാലൂര്‍ ശിവപുരംമൊട്ട പുതിയ വീട്ടില്‍ പി വി അബ്ദുള്‍ അസീസി (41)ന് 7 വര്‍ഷം തടവും 5000 രൂപ പിഴയും മറ്റുപ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ് സന്തോഷ്‌കുമാര്‍ വിധിച്ചത്്. പിഴയൊടുക്കാതിരുന്നാല്‍ ആറുമാസംകൂടി തടവനുഭവിക്കണം. വിവിധ കുറ്റങ്ങള്‍ക്കായുള്ള ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കി. കുറ്റംതെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തില്‍ 22ാംപ്രതി എ വി കമറുദ്ദീനെ കോടതി വെറുതെവിട്ടു. 2015 നവംബര്‍ 23ന് തുടങ്ങിയ വിചാരണ രണ്ടുമാസം പൂര്‍ത്തിയാകുംമുമ്പാണ് വിധിപറഞ്ഞത്. കണ്ണൂര്‍ മാലൂര്‍ ശിവപുരംമൊട്ട പുതിയ വീട്ടില്‍ പി വി അബ്ദുള്‍ അസീസ് (41), കണ്ണൂര്‍ മുണ്ടേരി ഏച്ചൂര്‍ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ പള്ളിക്കച്ചാലില്‍ പി സി ഫഹദ് (27), കണ്ണൂര്‍ നാറാത്ത് പാമ്പുരുത്തി റോഡ് മടത്തില്‍കൊവ്വല്‍ പാറയത്ത് കെ കെ ജംഷീര്‍ (25), കണ്ണൂര്‍ കടമ്പൂര്‍ മമ്മാക്കുന്ന് പാലം പുതിയപുരയില്‍ പി പി അബ്ദുള്‍ സമദ് (28), എടക്കാട് തോട്ടട കിഴുന്ന പുതിയോട്ടില്‍ പി മുഹമ്മദ് സംരീദ് (25), കൂത്തുപറമ്പ് വേങ്ങാട് കുന്നിരിക്ക പുരക്കയില്‍ സി നൗഫല്‍ (23), മുഴപ്പിലങ്ങാട് കെട്ടിനകം ചന്ദ്രകാന്തി ബെയ്ത്തുല്‍ റഹ്മയില്‍ സി റിക്കാസ് (23), മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിപ്പുറം വീട്ടില്‍ (ആയിഷ ഹൗസ്) പി ജംഷീദ് (19), മുഴപ്പിലങ്ങാട് കോട്ടൂര്‍ കെട്ടിനകം ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ (ന്യൂ സഫ മന്‍സില്‍) ഒ കെ മുഹമ്മദ് ആഷിഖ് (25), മുഴപ്പിലങ്ങാട് ബീച്ച്‌റോഡ് അവല്‍പീടിക വളപ്പില്‍ വീട്ടില്‍ (ബെയ്ത്തുല്‍ ഹംദ്) എ പി മിസാജ് (21), തലശേരി നിട്ടൂര്‍ ഗുംടി വലിയപറമ്പത്ത് വീട്ടില്‍ (ഷെരീഫ മന്‍സില്‍) വി പി മുഹമ്മദ് അബ്ഷീര്‍ (21), എടക്കാട് കിഴുന്നപ്പാറ പഴയമൂസക്കാട വീട്ടില്‍ (മര്‍വ മന്‍സില്‍) പി എം അജ്മല്‍ (21), പിണറായി വെണ്ടുട്ടായി കണിയാന്റവിട വീട്ടില്‍ കെ സി ഹാഷിം (24), മുഴപ്പിലങ്ങാട് ബീച്ച്‌റോഡ് അവല്‍തയ്യില്‍ വീട്ടില്‍ (ജമീല മന്‍സില്‍) എ ടി ഫൈസല്‍ (21), എടക്കാട് പൊലീസ് സ്‌റ്റേഷനു സമീപം കാരക്കുഞ്ഞി പുതിയവളപ്പില്‍ വീട്ടില്‍ (റുബൈദ വില്ല) കെ പി റബാഹ് (27), മുഴപ്പിലങ്ങാട് ഹൈസ്‌കൂളിനു സമീപം ഷിജിന്‍സ് ഹൗസില്‍ വി ഷിജിന്‍ (സിറാജ് -24), പിണറായി കൊഴൂര്‍ ചന്ത്രോത്ത് പുല്ലാമ്പി വീട്ടില്‍ (ബെയ്ത്തുല്‍ അലീമ) സി പി നൗഷാദ് (33), മുഴപ്പിലങ്ങാട് ബീച്ച്‌റോഡ് അവലില്‍ കൊവ്വറക്കല്‍ വീട്ടില്‍ (സുഹറ മന്‍സില്‍) എ കെ സുഹൈര്‍ (22), ചാല കൊയ്യോട് കേളപ്പന്‍മുക്ക് ചെറിയ മേലാട് വീട്ടില്‍ (സുബൈദ മഹല്‍) സി എം അജ്മല്‍ (21), മുഴപ്പിലങ്ങാട് അങ്കണവാടിക്കു സമീപം പറമ്പത്ത് വീട്ടില്‍ (മറീന മന്‍സില്‍) പി ഷഫീഖ് (25), മുഴപ്പിലങ്ങാട് കെട്ടിനകം ഈച്ചനാംകണ്ടി വീട്ടില്‍ (ഷര്‍മിനാസ്) ഇ കെ റാഷിദ് (21) എന്നിവര്‍ക്കാണ് തടവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.