കണ്ണൂര്‍: ദളിത് വിഷയത്തില്‍ മുന്നണികള്‍ സംവാദത്തിന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കമ്മനം രാജശേഖരന്. കള്ളപ്രചരണം നടത്തി ഇല്ലാത്ത കാര്യങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുടില തന്ത്രങ്ങള്‍ ഒരിക്കലും വില പോകില്ല. കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത മുന്നണികളാണ് ഇപ്പോള്‍ ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത്. അഴിമതി കാര്യത്തില്‍ തുല്യരായ രണ്ടു കൂട്ടരും തമ്മിലുള്ള രഹസ്യ ഐക്യമാണ് ലാവ്ലിന് കേസില്‍ പുറത്തു വന്നിരിക്കുന്നത്. വിജിലന്‍സ് മുന്നില്‍ ഹാജരാകാതെ മുന്‍ കൂര് ജാമ്യം നേടിയും ആശുപത്രിയില്‍ കഴിഞ്ഞും പി.ജയരാജന് എത്ര കാലം ഒളിച്ചു നടക്കാനാവും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം പറഞ്ഞു. വിമോചന യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: