ബാണാസുര സാഗര്‍ ഡാമിലെ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ഇന്ന്

Thursday 21 January 2016 10:57 am IST

പടിഞ്ഞാറത്തറ: വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിലെ പത്തു കിലോവാട്ട് ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും 500 കിലോവാട്ട് ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ്, 400 കിലോവാട്ട് ഡാംടോപ്പ് സോളാര്‍ പ്ലാന്റ്, ഹൈഡല്‍ ടൂറിസം വികസനപദ്ധതി എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും ഇന്ന് (ജനുവരി 21) വൈകുന്നേരം 5 ന് ഡാം പരിസരത്ത് ഊര്‍ജ്ജ വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എം. ശിവശങ്കര്‍, ഡയറക്ടര്‍ അഡ്വ. ബി.ബാബുപ്രസാദ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് പി.ജി., വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എസ്.ഇ.ബി. ലിമിറ്റഡ് റെന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിംഗ്‌സ് ചീഫ് എന്‍ജിനീയര്‍ ആര്‍.സുകു തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.