ചന്ദ്രബോസ് വധക്കേസ്; പ്രതി നിസ്സാമിന്റെ ശിക്ഷ ഇന്നറിയാം

Thursday 21 January 2016 10:58 am IST

കൊച്ചിചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി നിസ്സാമിന്റെ ശിക്ഷ ഇന്നറിയാം. ഉച്ചയ്ക്ക് ഒരുമണിയോടെ തൃശ്ശൂര്‍ അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.സമൂഹം ആകാംഷയോടെ കാത്തിരുന്ന ആ ശിക്ഷാ വിധി ഇന്നറിയാം. ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകം അടക്കം പ്രോസിക്യൂഷന്‍ ഉന്നയിച്ച ഒമ്പത് വകുപ്പുകള്‍ നിലനിക്കുന്നതെന്നാണ് കോടതി കണ്ടെത്തിയത്. അതില്‍ ഐപിസി 302, 326,324 വകുപ്പുകള്‍ പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.