കുന്നത്തൂര്‍: മണ്ട്രോത്തുരുത്തില് ആര്‍എസ്എസ് നേതാവിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. ആര്‍എസ്എസ് മണ്ഡലം സേവാപ്രമുഖ് ആദിഭവനത്തില്‍ അജിക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ അജിയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിന് പന്ത്രണ്ടംഗ ഡിവൈഎഫ്ഐ-സിപിഎം ക്രിമിനലുകളുടെ നേതൃത്വത്തില്‍ വീടുകയറിയിയാണ് ആക്രമിച്ചത്. കമ്പിപാര ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അജിയുടെ ദേഹമാസകലം ചതഞ്ഞ പാടുണ്ട്. സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് അക്രമം നടന്നിരുന്നു എന്നാല്‍ സംഭവസ്ഥലത്ത് പോലും ഇല്ലാതിരുന്ന അജിയെ അക്രമത്തില്‍ പങ്കുണ്ടെന്ന് കാട്ടി സിപിഎം പ്രവര്‍ത്തകര്‍ പരാതി നല്കിയ ശേഷം ആസൂത്രിതമായി വീട് കയറി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: