വ്യവസ്ഥകളോടെ നിലം നികത്തി വീട് വയ്ക്കാന്‍ അനുമതി

Thursday 21 January 2016 11:25 am IST

കൊല്ലം: ജില്ലയിലെ വിവിധ താലൂക്കുകളിലെ 35 പേര്‍ക്ക് നിലം നികത്തി വീട് വയ്ക്കുന്നതിന് അനുമതി നല്‍കിയതായി ആര്‍ഡിഒ എം.വിശ്വനാഥന്‍ അറിയിച്ചു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വാസഗൃഹനിര്‍മാണത്തിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങളില്ലാത്തവര്‍ക്കാണ് ജില്ലാതല അധികൃത സമിതിയുടെ തീരുമാനപ്രകാരം അനുമതി നല്‍കിയത്. കൊട്ടാരക്കര താലൂക്കിലെ 12 അപേക്ഷകര്‍ക്കും, കൊല്ലം-രണ്ട്, കരുനാഗപ്പള്ളി-14, പുനലൂര്‍-ആറ്, പത്തനാപുരം-ഒന്ന് എന്ന ക്രമത്തിലുമാണ് നിലംനികത്തി വീട് വയ്ക്കാന്‍ അനുവാദം നല്‍കിയത്. അനുവദിച്ച് നല്‍കുന്നതില്‍ കൂടുതല്‍ നിലം നികത്തില്ലെന്നും അപേക്ഷകന് മറ്റെങ്ങും ഭൂമിയില്ലെന്നും പരിവര്‍ത്തനം ചെയ്യുന്ന സ്ഥലം ക്രയവിക്രയങ്ങള്‍ ചെയ്യില്ലന്നും സമീപത്തുള്ള നെല്‍കൃഷിക്ക് തടസമുണ്ടാക്കില്ലെന്നും നീരൊഴുക്ക് തടയാതെ മാത്രമേ നിര്‍മാണപ്രവര്‍ത്തനം നടത്തൂവെന്നും അപേക്ഷകര്‍ കൃഷിഓഫീസര്‍ക്ക് സത്യവാങ്മൂലം നല്‍കണം. അപേക്ഷകരുടെ സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമുള്ള കെട്ടിട നിര്‍മാണത്തിനാണ് ഇപ്രകാരം അനുമതി നല്‍കുന്നത്. അനുവദിക്കപ്പെട്ട അളവ് ഭൂമി മാത്രമേ പരിവര്‍ത്തനംചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പ്രാദേശിക നീരീക്ഷണ സമിതിക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.