തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതി നിസാമിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി ഉത്തരവില്‍ തൃപ്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ചന്ദ്രബോസ് വധക്കേസില്‍ നിസാമിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി എന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് ആസഫലിയുമായി താന്‍ പ്രാഥമിക ചര്‍ച്ച നടത്തിയെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ചന്ദ്രബോസിന്റെ അമ്മ പറഞ്ഞു. തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തങ്ങളുടെ അഭിഭാഷകനായ ഉദയഭാനു നിര്‍ദ്ദേശിക്കുന്നതു പോലെ തങ്ങള്‍ മുന്നോട്ട് പോകുമെന്ന് ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: