ആലപ്പുഴ: ഡോ. സുകുമാര്‍ അഴീക്കോട് വിചാരവേദി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല പരിസ്ഥിതി പ്രവര്‍ത്തകനുള്ള അഴീക്കോട് സ്മാരക പുരസ്കാരം എസ്ഐ സി.വി. വിദ്യാധരന് നല്‍കും. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പ്രത്യേക സമയം കണ്ടെത്തി 40,000ത്തോളം ചെടികള്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളിലും നട്ടു വളര്‍ത്തിയതും പ്ലാസ്റ്റിക്കിനെതിരെയും ജലാശയ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുമാണ് അവാര്‍ഡ് നല്‍കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
24ന് തോട്ടപ്പള്ളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ എംജി സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അവാര്‍ഡ് നല്‍കും. കേരള സര്‍വ്#ോദയ മണ്ഡലം മുന്‍ സംസ്ഥാന അദ്ദ്യക്ഷന്‍ കെപിഎ റഹീം അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ പ്രസംഗ, ഉപന്യാസ മത്സര വിജയികള്‍ക്ക് ഡോ. സി.വി. ഷാജി കാഷ് അവാര്‍ഡും സമ്മാനങ്ങളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: