കതിരൂര്‍ മനോജ് വധം: കേസന്വേഷണത്തിന്റെ നാള്‍വഴികള്‍

Thursday 21 January 2016 9:12 pm IST

 

മനോജ്

പാനൂര്‍(കണ്ണൂര്‍): 2014 സെപ്തംബര്‍ 1ന് രാവിലെ 11ന് മനോജ് സഞ്ചരിച്ച ഓമ്‌നി വാഹനത്തിനു നേരെ ബോംബെറിഞ്ഞു വെട്ടികൊല്ലുന്നു. യുഎപിഎ പ്രകാരം സംസ്ഥാനത്തു ആദ്യമായി രജിസ്റ്റ്ര്‍ ചെയ്ത രാഷ്ട്രീയ കൊലപാതക കേസ്.

കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഒന്നാംപ്രതി വിക്രമന്‍, 4-ാംപ്രതി ഫോട്ടോഗ്രാഫര്‍ ജിതേഷ് എന്നിവരെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്നതിനിടെ പരിക്കേറ്റ പ്രമോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
െ്രെകംബ്രാഞ്ച് ഡിവൈഎസ്പി പ്രേമചന്ദ്രന് കേസ് അന്വേഷണം ഏല്‍പ്പിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. 4 ന് െ്രെകംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എസ്പി.രാമചന്ദ്രന്‍, ഡിവൈഎസ്പിമാരായ ജോസി ചെറിയാന്‍, ജെഎ.സോജന്‍, കെവി.സന്തോഷ്, സിഐമാരായ ജയന്‍ഡൊമനിക്ക്, വിവി.ബെന്നി, അബ്ദൂള്‍റഹീം, പ്രേംസദന്‍ എന്നിവര്‍ കേസന്വേഷണം ഏറ്റെടുക്കുന്നു.

11ന് കണ്ണൂര്‍ കോടതിയില്‍ ഒന്നാംപ്രതി വിക്രമന്‍ കീഴടങ്ങി. പിന്നീട് മാലൂരിലെ പ്രഭാകരന്‍ അറസ്റ്റിലായി. ഇതോടെ കൊലയാളി സംഘാംഗങ്ങളായ 16പേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. പ്രതികളെ മര്‍ദ്ദിച്ചുവെന്നാരോപണം. തലശേരിയിലെ ക്യാമ്പ് ഓഫീസില്‍ സിപിഎം പ്രതിഷേധം.

26ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് കിഴക്കെകതിരൂരിലെ മനോജിന്റെ വീട് സന്ദര്‍ശിച്ചു.
2015 മാര്‍ച്ച് 4ന് കേസ് സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം യൂനിറ്റിലെ എസ്പി ജോസ്‌മോഹന്‍, ഡിവൈഎസ്പി ഹരിഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷണം.
16 അംഗ കൊലയാളികളടക്കം 19പേരെ പ്രതിചേര്‍ത്ത് ആദ്യകുറ്റപത്രം മാര്‍ച്ച് 7ന് സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ജൂണ്‍ 2ന് പി.ജയരാജനെ സിബിഐ തിരുവനന്തപുരത്ത് വെച്ച് മണിക്കുറുകളോളം ചോദ്യം ചെയ്തു. തുടര്‍ന്ന് പരിയാരത്ത് ഹൃദ്രോഗം സംബന്ധമായി അഡ്മിറ്റ്.കേസില്‍ പ്രതിയാകുമെന്ന് ഭയന്ന് തലശേരി സെഷന്‍സ് കോടതിയില്‍ പി. ജയരാജന്‍ നല്‍കിയ ഹര്‍ജി ജൂലായ് 24ന് കോടതി തളളി. ഇതിനിടെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയും 20-ാംപ്രതിയുമായ ടിഎ.മധുസൂദനനു കോടതി ജാമ്യം അനുവദിച്ചു. ഇതിനെ തുടര്‍ന്ന് തലശേരി സെഷന്‍സില്‍ നിന്നും കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. 21 മുതല്‍ 24വരെയുളള പ്രതികളെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തി സിബിഐ അറസ്റ്റു ചെയ്തു. ആഗസ്ത് 8ന് സുപ്രീംകോടതി തലശേരി സെഷന്‍സ് കോടതി നടപടികള്‍ താത്ക്കാലികമായി സ്‌റ്റേ ചെയ്തു. 2016 ജനുവരി 6ന് വീണ്ടും പി. ജയരാജന് സിബിഐ നോട്ടീസ് നല്‍കി.

ഹാജരാകാതെ മുന്‍കൂര്‍ ജമ്യാപേക്ഷ നല്‍കിയത് 19ന് കോടതി തളളി. അന്നു തന്നെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പി.ജയരാജന്‍ അഡ്മിറ്റായി. ഇന്നലെ 25-ാംപ്രതിയായി പി.ജയരാജനെ ചേര്‍ത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.