വണ്ടിപ്പെരിയാര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. കേസില്‍ ഐവിന് (35) പിടിയിലായി. കൊടുവാക്കരണം തോട്ടം മേഖലയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ മദ്യമാണ് എക്സൈസുകാര് പിടിച്ചെടുത്തത്. പ്രതിയില്‍ നിന്നും 11 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.പ്രിവന്റീവ് ഓഫീസര്‍ ഹാപ്പിമോന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രവി, ജോബി തോമസ്, ഷൈന്‍, അരവിന്ദ് വിഷ്ണു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീദേവി എന്നിവര്‍ പങ്കെടുത്തു. പ്രദേശത്ത് ശക്തമായ റെയ്ഡ് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: