തൃശൂര്‍: മാതൃഭൂമി ആഴ്ചപ്പതിപ്പ് സിപിഎമ്മിന്റെയും പിണറായി വിജയന്റെയും പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നിപ്പ്. കഴിഞ്ഞയാഴ്ച, പിണറായി സ്പെഷ്യല്‍ ആഴ്ചപ്പതിപ്പിന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് മാതൃഭൂമി പ്രസ്സില്‍ അച്ചടിച്ച് സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്തത്.
മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും പിണറായിയും തമ്മിലുള്ള പുതിയ സഖ്യനീക്കത്തിന്റെ ഭാഗമായാണ് പിണറായിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ഈ നീക്കം. ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കാന്‍ സിപിഎം നേതൃത്വം പണം നല്‍കിയോ എന്നത് വ്യക്തമല്ല. ആഴ്ചപ്പതിപ്പിനെ ഇത്തരത്തില്‍ രാഷ്ട്രീയ പ്രചാരണത്തിന് സിപിഎം ദുരുപയോഗം ചെയ്തതില്‍ ഡയറക്ടര്‍ ബോര്‍ഡിനുള്ളില്‍ കടുത്ത ഭിന്നതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: