ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടി നോക്കിയ എഎസ്ഐയെ ജില്ല പോലീസ് സൂപ്രണ്ട് കയ്യോടെ പൊക്കി. ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സുധാകരനെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പിടികൂടിയത്. കഴിഞ്ഞ ദിവസം ജില്ല പോലീസ് സൂപ്രണ്ട് എആര്‍ ക്യാമ്പില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. സുധാരകന് മദ്യപിച്ചതായി സംശയിച്ചതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്. ഇയാളെ ഇന്നലെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ജില്ല പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയും ഉണ്ടാകാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: