ചെറുതോണി: ദേശീയപാത വികസനത്തിനായി 9 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം ജില്ലയിലെ ടൂറിസം വികസനത്തിനായി 65 കോടി അനുവദിച്ചതിന് പിന്നാലെയാണ് ജില്ലയിലെ റോഡുകളുടെ വികസനത്തിന് പണം അനുവദിച്ചിരിക്കുന്നത്. ദേശീയപാത 85 ന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. ഈ മാസം തന്നെ നിര്‍മ്മാണം നടത്താന്‍ കഴിയും. ദേവികുളം-പൂപ്പാറ റൂട്ടില്‍ ഗതാഗതസുരക്ഷാ നടപടികള്‍ നടത്തി നവീകരിക്കുന്നതിന് 6.28 കോടിയും വീതികൂട്ടി കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിന് 2.75 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ഇടുക്കിക്ക് കുറുകെ അനുവദിച്ച അടിമാലി – കുമളി പുതിയ ദേശീയ പാത 185 ന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ് പ്രതീക്ഷ നല്‍കുന്നത്. ഇടത്-വലത് മുന്നണികള്‍ കേന്ദ്രസര്‍ക്കാരിനെ പഴിക്കാന്‍ മാത്രം നാവെടുക്കുമ്പോഴാണ് കേരളത്തിന് വാരിക്കോരി നല്കി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: