പൂച്ചാക്കല്‍: പാണാവള്ളി തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച കൊല്ലം സ്വദേശി സോനുവിന്റെ ഉടമസ്ഥതയിലുള്ള ചാമപ്പുഴ കൈലാസന് എന്ന ആനയാണ് ഇന്നലെ തൃച്ചാറ്റുകളും മഹാദേവക്ഷേത്രത്തില്‍ ഇടഞ്ഞത്.
രാവിലെ കുളിപ്പിക്കുന്നതിന് ക്ഷേത്രക്കുളത്തിനുസമീപം തളച്ചിരുന്നു. തുമ്പിക്കൈ ഉയര്‍ത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് വൈദ്യുഘാതമേല്ക്കുകയായിരുന്നു. ഇടഞ്ഞ ആന പാണാവള്ളി തൃച്ചാറ്റുകുളം സ്വദേശി ബിനിഷ് ക്ഷേത്രത്തില്‍ പൂജിക്കാനായി കൊണ്ടുവന്ന പുതിയ കാറിന്റെ മുന്‍ഭാഗവും സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും തകര്‍ത്തു.
പരിഭ്രാന്തരായി ആളുകള്‍ നാലുപാടും ഓടി. ഒരുമണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ പാപ്പാന്മാര് പിന്നീട് തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: