കോലാനിയില്‍ വയല്‍ നികത്തല്‍

Thursday 21 January 2016 9:30 pm IST

തൊടുപുഴ: കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം വയല്‍ നികത്തുന്നു. പ്രദേശത്തെ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് വയല്‍ നികത്തല്‍ നടത്തുന്നത്. മുന്‍കാലങ്ങളില്‍ നെല്ല് വിതച്ചുകൊണ്ടിരുന്ന പാടമാണ് നികത്തിയെടുക്കുന്നത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് വയല്‍നികത്തുന്നത്. സ്ഥലത്തെ ചില ഇടതുപക്ഷ നേതാക്കളും വയല്‍നികത്തലിന് അനുകൂലമാണ്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് വയലില്‍ നിക്ഷേപിക്കുന്നത്. അവധി ദിവസങ്ങളിലാണ് കൂടുതലായും നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.