മെല്‍ബണ്‍: ഇന്ത്യന്‍ താരം സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡികളുടെ അപരാജിത കുതിപ്പ് തുടരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്നലെ നടന്ന വനിതകളുടെ ഡബിള്‍സ് മത്സരത്തില്‍ കൊളംബിയന്‍-ബ്രസീലിയന്‍ ജോഡികളായ ആദ്യ റൗണ്ട് മത്സരത്തില്‍ മരിയാനാ ഡ്യൂക്ക്യു മരിനോ-ടെലീനാ പെരേര സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്ക് കീഴടക്കി രണ്ടാം റൗണ്ടിലെത്തി.
സ്കോര്‍: 6-2, 6-3.
രണ്ടാം റൗണ്ടില്‍ സാനിയ-ഹിംഗിസ് സഖ്യം ഉെ്രെകന്റെ ഇരട്ട സഹോദരികളായ നഡിയ കിച്ച്നോക്ക്-ലൊയ്ഡ്മൈല കിച്ച്നോക്ക് സഖ്യത്തെ നേരിടും.
ടോപ് സീഡുകളായ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 31-ാം ജയമാണ് ഇന്നു നേടിയത്. ഈ വര്‍ഷം ബ്രിസ്ബെന് ഓപ്പണും സിഡ്നി ഓപ്പണും നേടിയ ശേഷമാണ് സാനിയ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: